New Update
അലി അക്ബർ സംവിധാനം ചെയ്യുന്ന 1921 പുഴ മുതല്‍ പുഴവരെ എന്ന ചിത്രത്തിൽ ജോയ് മാത്യൂവും. ഷൂട്ടിങ് സെറ്റിൽ നിന്നും ഫേസ്ബുക്ക് ലൈവിലെത്തിയാണ് അലി അക്ബർ ഇക്കാര്യം വ്യക്തമാക്കിയത്. വയനാട്ടില്‍ നടക്കുന്ന ഷൂട്ടിംഗില്‍ നാല് ദിവസമായി ജോയ് മാത്യു സഹകരിക്കുന്നതായി സംവിധായകന്‍ അലി അക്ബര്‍ പറഞ്ഞു.
https://www.facebook.com/aliakbardirector/videos/10226533800277636/?t=2
മമധര്‍മ്മ എന്ന പേരില്‍ ബാനര്‍ രൂപീകരിച്ച് ആളുകളില്‍ നിന്ന് പണം സമാഹരിച്ചാണ് അലി അക്ബര്‍ സിനിമ നിര്‍മ്മിക്കുന്നത്. ഒരു കോടിക്ക് മുകളിലാണ് പണം സമാഹരിച്ചത്. ലൈവാസല്‍ വിജയ് ആണ് ചിത്രത്തിൽ വാരിയംകുന്നനായി എത്തുന്നത്. കേളോത്ത് തറവാട്ടിലാണ് ജോയ് മാത്യൂ ഉൾപ്പെടുന്ന സീനുകൾ ചിത്രീകരിക്കുന്നത്. വയനാട്ടിലെ ഷൂട്ടിങ് അവസാനഘട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.