(മുന്‍ പ്രവാസിയും കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യവും കുവൈറ്റ് യുണൈറ്റഡ് ഡിസ്ട്രിക്ട് അസോസിയേഷന്റെ മുന്‍ ചെയര്‍മാനുമായിരുന്ന ജോയ് മുണ്ടക്കാട് എഴുതിയത് )
/sathyam/media/post_attachments/jEQSUrIueauvYIxEhNA6.jpg)
ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായ് ഒരു സംസ്ഥാനത്തിൻ്റെ ഭരണ സിരാ കേന്ദ്രമായ സെക്രട്ടറിയേറ്റിൽ ഒരു അന്വേഷണ ഏജൻസി കയറിയിരിക്കുന്നു. ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി അതിനു ള്ള വഴിതുറന്നുകൊടുത്തു.
രണ്ട് പ്രസക്തഭാഗങ്ങൾ ഇവിടെ ചിന്തനീയമാണ്. ഒന്ന് കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് സരിതയെന്ന പെണ്ണിൻ്റെ
വിളയാട്ടം. എന്നാൽ സർക്കാർഖജനാവിന് അഞ്ച് പൈസയുടെ നഷ്ടം സംഭവിച്ചില്ലെങ്കിൽ കൂടി സർക്കാരിൻ്റെ പ്രതിശ്ചായയെ ബാധിച്ചു. അന്ന് സരിത വിരിച്ച കിടക്കയിൽ എല്‍ഡിഎഫിന് കിടക്കാൻ വഴിയൊരുങ്ങി.
ഇന്ന് സ്ഥിതി വ്യത്യ സ്ഥമാണ്. കഥാപാത്രവും കഥയും മാറിയെന്ന് മാത്രം. സ്വപ്നയും കൂട്ടരും മുഖ്യമന്ത്രിയുടെ ഓഫീസിനെ തന്നെ നേരിട്ട് ഉപയോഗിച്ചു. കോടികളുടെ വ്യാപാരം നടന്നു. രാജ്യദ്രോഹക്കുറ്റം ചെയ്തു. ഗൗരവമുള്ള ദേശസുരക്ഷാവീഴ്ചക്ക് സംസ്ഥാന സർക്കാരിൻ്റെ ഭരണ സിരാകേന്ദ്രം മലീമസപ്പെടുത്തി.കേരളത്തിൻ്റെ മുഖ്യ
മന്ത്രിയെ പടുകുഴിയിൽ വീഴിച്ചു. ചരിത്രം മാറ്റിക്കുറിച്ചു. അന്വേഷണ ഏജൻസി സെക്രട്ടറിയേറ്റിൽ. എന്തിന് ...?
ജനാധിപത്യത്തൊട് ബഹുമാനമുണ്ടെങ്കിൽ മുഖ്യമന്ത്രി ഒരു നിമിഷം തുടരാതെ, അധികാരത്തിൽ നിന്ന് മാറിനിൽക്കേ ണ്ടതാണ്. അതിലും അന്തസ് മന്ത്രിസഭ രാജിവെച്ച് ജനാധിപത്യത്തൊട് നീതി പുലർത്താൻ സമയമായി.
കോടതിയുടെ പരാമർശത്തിനായി കടിച്ചുതൂങ്ങേണ്ടതുണ്ടൊ ?
സ്വപ്ന വിരിച്ച കിടക്കയിൽ ഇനി യുഡിഎഫ് കിടക്കട്ടെ.
ഈ പരസ്പര കിട ക്കവിരിപ്പ് ഒരുമേൽ തട്ട് അഡ്ജസ്റ്റ്മെൻറാണന്നും കേരളത്തിലെ ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്.
വെറുതെയാണോ ജനങ്ങള്‍ക്ക് ബിജെപിക്ക് വോട്ട് ചെയ്ത് കേരളത്തിൽ ബിജെപി ഒരു ശക്തിയായി മാറിയത് ---- ? തൊലിക്കട്ടി വേണം,,,, അതും കാണ്ടാമൃഗത്തിൻ്റെ !!!
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us