ശബരിമലയിലെ ആചാരങ്ങളെ തകർത്തവരാണ് എൽഡിഎഫ് സർക്കാർ; നിയമനിർമാണം കൊണ്ടുവരുമെന്ന് പറയുന്ന യുഡിഎഫ് അന്നെവിടെയായിരുന്നു; വിശ്വാസ സംരക്ഷണത്തിന് മുന്നിട്ടിറങ്ങിയത് എൻഡിഎ ആണെന്ന് ജെപി നഡ്ഡ

New Update

ഇടുക്കി : ശബരിമലയിലെ ആചാരങ്ങളെ തകർത്തവരാണ് എൽഡിഎഫ് സർക്കാരെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ. നിയമനിർമാണം കൊണ്ടുവരുമെന്ന് പറയുന്ന യുഡിഎഫ് അന്നെവിടെയായിരുന്നുവെന്നും വിശ്വാസ സംരക്ഷണത്തിന് മുന്നിട്ടിറങ്ങിയത് എൻഡിഎ ആണെന്നും അദ്ദേഹം ഇടുക്കി തൊടുപുഴയിലെ പ്രചാരണ വേദിയിൽ പറഞ്ഞു. എൽഡിഎഫിനെയും യുഡിഎഫിനെയും രൂക്ഷമായി വിമർശിച്ചായിരുന്നു ജെ.പി നഡ്ഡയുടെ പ്രസംഗം.

Advertisment

publive-image

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ രൂക്ഷ വിമർശനമാണ് സംസ്ഥാന സർക്കാരിനെതിരെ ഉയർത്തിയത്. പിന്നെറായി സർക്കാർ ശബരിമലയിലെ അചാരങ്ങളെ തച്ചുടച്ചവരാണെന്ന് അദ്ദേഹം പറഞ്ഞു. അധികാരത്തിലെത്തിയാൽ ക്ഷേത്ര ഭരണം സർക്കാരിൽ നിന്നും വിശ്വാസികൾക്ക് കൈമാറുമെന്നും നഡ്ഡ.

നാഷണൽ ഹൈവെയ്ക്ക് കോടിക്കണക്കിന് പണം അനുവദിച്ചെങ്കിലും സ്ഥലമേറ്റെടുപ്പ് ഇഴയുന്നത് കാരണം കേരളത്തിലെ ദേശീയപാത വികസനം വൈകുന്നുവെന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫ് അറിയപ്പെടുന്നത് സോളാർ അഴിമതിയുടെ പേരിലും എൽഡിഎഫ് അറിയപ്പെടുന്നത് സ്വർണക്കടത്തിൻ്റെ പേരിലുമാണെന്ന് നഡ്ഡ പരിഹസിച്ചു.

സ്വജനപക്ഷപാതം, അനധികൃത നിയമനങ്ങൾ തുടങ്ങി അഴിമതിയിൽ മുങ്ങികുളിച്ച സർക്കാരാണ് പിണറായി സർക്കാരെന്നും സിപിഎം പാർട്ടി ഓഫിസുകളിൽ പോലും സ്ത്രീകൾക്ക് അതിക്രമം നേരിടേണ്ടി വരുന്നുവെന്നും നഡ്ഡ ആരോപിച്ചു.

 

jp nadda jp nadda speaks
Advertisment