അമിത് ഷാ പടിയിറങ്ങുന്നു…..ജെ.പി. നഡ്ഡ ഇന്ന് ബിജെപി അധ്യക്ഷ പദവിയിലേക്ക്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, January 20, 2020

ന്യൂഡൽഹി ∙ വർക്കിങ് പ്രസിഡന്‍റ് ജെ.പി. നഡ്ഡ (59) ബിജെപി അധ്യക്ഷ പദവിയിലേക്ക്.
തിരഞ്ഞെടുപ്പു നടപടിക്രമങ്ങൾ ഇന്നു നടക്കാനിരിക്കെ, നഡ്ഡ മാത്രമാണു മത്സര രംഗത്തുള്ളത്.
രാവിലെ 10 മുതൽ 12.30 വരെയാണു നാമനിർദേശ പത്രിക നൽകാനുള്ള സമയം.12.30

മുതൽ 1.30 വരെ സൂക്ഷ്മപരിശോധന. പത്രിക പിൻവലിക്കാനുള്ള സമയം 1.30 മുതൽ 2.30 വരെ. മറ്റാരും പത്രിക നൽകിയില്ലെങ്കിൽ, ഇതിനുശേഷം നഡ്ഡയെ തിരഞ്ഞെടുത്തുകൊണ്ടുള്ള പ്രഖ്യാപനമുണ്ടാകും. ഉച്ചകഴിഞ്ഞു മൂന്നോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന ദേശീയ നേതൃയോഗത്തിൽ നഡ്ഡ ഭാവി പദ്ധതികൾ വിശദീകരിക്കും.ബിജെപി ദേശീയ അധ്യക്ഷന്മാരെ ഏകകണ്ഠമായി തിരഞ്ഞെടുക്കുകയാണു പതിവ്.

തിരഞ്ഞെടുപ്പു വേണ്ടിവന്നാൽ അതു നാളെ പത്തിനും രണ്ടിനുമിടയ്ക്കായിരിക്കുമെന്നു സംഘടനാ തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള രാധാമോഹൻ സിങ് അറിയിച്ചു. 21 സംസ്ഥാനങ്ങളിൽ പ്രസിഡന്റുമാരെ തിരഞ്ഞെടുക്കുന്ന നടപടികളും പൂർത്തിയായി.

ആഭ്യന്തര മന്ത്രി സ്ഥാനത്തോടൊപ്പം ദേശീയ പ്രസിഡന്റ് സ്ഥാനവും കൈകാര്യം ചെയ്യുന്നതിനാലാണ് അമിത് ഷാ അധ്യക്ഷ സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നത്. ജെപി നഡ്ഡ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമ്ബോള്‍ അമിത് ഷായുടെ വിശ്വസ്തന്‍ ഭൂപീന്ദര്‍ യാദവ് ബിജെപിയുടെ പുതിയ വര്‍ക്കിംഗ് പ്രസിഡന്റോ വൈസ് പ്രസിഡന്റോ ആകുമെന്നാണ് സൂചന.അതേസമയം, കേരളത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷനെ ഇന്നു പ്രഖ്യാപിക്കാനും സാധ്യത ഉണ്ട്.

×