/sathyam/media/post_attachments/OoYUbZLA21M6GCYS4xcW.jpg)
ആലപ്പുഴ: കെ.ആർ.ഗൗരിയമ്മയെ ജെഎസ്എസ് സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കി. നിലവിലെ പ്രസിഡന്റ് എ.എൻ.രാജൻ ബാബു ജെഎസ്എസ് ജനറൽ സെക്രട്ടറിയാകും.
അനാരോഗ്യം മൂലം ഗൗരിയമ്മയുടെ താൽപര്യപ്രകാരമാണ് ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കി പ്രസിഡന്റ് സ്ഥാനം നൽകിയതെന്ന് സംസ്ഥാന ഭാരവാഹികൾ അറിയിച്ചു.
ഗൗരിയമ്മയ്ക്കു സംസ്ഥാന പ്രസിഡന്റ് സ്ഥാനം നൽകി. ആക്ടിങ് പ്രസിഡന്റായി നിലവിലെ സെക്രട്ടറി സഞ്ജീവ് സോമരാജനെ നിയമിച്ചു.