ന്യൂഡല്‍ഹി: ഇത്തവണ കേരളത്തില്‍ ജൂണ്‍ ഒന്നിന് തന്നെ കാലവര്‍ഷമെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.ജൂണ്‍ ഒന്നിനു തന്നെ മണ്‍സൂണ്‍ മഴ ലഭിക്കുമെന്നാണ് പ്രവചനം. കേരളത്തില്‍ ജൂണ്‍ ഒന്നിനു തന്നെ ആരംഭിക്കുമെങ്കിലും രാജ്യത്തിന്റെ മറ്റിടങ്ങളില്‍ കാലവര്‍ഷമെത്താന്‍ വൈകിയേക്കും.രാജ്യത്ത് സാധാരണ തോതിലുള്ള മണ്‍സൂണ്‍ മഴ ലഭിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു.
/sathyam/media/post_attachments/OTqRAIdHOB3SaxNJQzOd.jpg)
തമിഴ്നാട്ടില്‍ നാലു ദിവസം വൈകി ജൂണ്‍ അഞ്ചിനാണ് മണ്‍സൂണ്‍ എത്തുക. ഡല്‍ഹിയില്‍ ജൂണ്‍ 27 മുതലേ മഴയുണ്ടാകൂയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. ഗോവയില്‍ ജൂണ്‍ ഏഴിന്, ഹൈദരാബാദില്‍ എട്ട്, പൂനെ 10, മുംബൈ 11 എന്നിങ്ങനെയാണ് മന്‍സൂണ്‍ എത്തുക.
ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ നീളുന്ന തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം മിതമായ മഴയോടുകൂടി എല്ലാ സംസ്ഥാനങ്ങളിലും ഉണ്ടാകും. കേരളത്തില്‍ നാലുമാസം നീണ്ടുനില്‍ക്കുന്ന മഴക്കാലമാണ് ഉള്ളത്. ഇടവപ്പാതി എന്ന് വിളിക്കുന്ന തെക്കുകിഴക്കന്‍ മണ്‍സൂണ്‍ കാര്‍ഷികമേഖലക്ക് വളരെ പ്രധാനപ്പെട്ടതാണ്.