Advertisment

യുവതി പ്രവേശന വിധിയിൽ എതിർ അഭിപ്രായം പറഞ്ഞ ന്യായാധിപ; ജസ്റ്റിസ് ഇന്ദു മൽഹോത്ര ശബരിമല ദർശനം നടത്തി

New Update

publive-image

Advertisment

പത്തനംതിട്ട: ശബരിമല യുവതിപ്രവേശന വിധിയിൽ വിയോജിപ്പ് രേഖപ്പെടുത്തിയ സുപ്രീംകോടതി റിട്ട. ജസ്റ്റിസ് ഇന്ദു മൽഹോത്ര വെള്ളിയാഴ്ച ശബരിമലയിൽ ദർശനം നടത്തി. പമ്പയിൽ നിന്നും ഡോളി മാർഗമാണ് അവർ സന്നിധാനത്ത് എത്തിയത്.

ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ശബരിമല യുവതി പ്രവേശന വിഷയത്തിൽ വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചിലെ ഏക വനിതാ ജഡ്ജിയായിരുന്നു ഇന്ദു മൽഹോത്ര. ഇവർ മാത്രമാണ് യുവതി പ്രവേശനത്തെ എതിർത്തിരുന്നത്.

മതവികാരങ്ങളും മതാചാരങ്ങളും തികച്ചും സാധാരണ വിഷയങ്ങളായി കണ്ട് കോടതിക്ക് ഇടപെടാനാവില്ലെന്നായിരുന്നു ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ നിരീക്ഷണം. മതപരമായ കാര്യങ്ങൾക്ക് നീതിക്ക് യുക്തമായി തീരുമാനമെടുക്കാനാവില്ലെന്നും ഇന്ദു മൽഹോത്ര അഭിപ്രായപ്പെട്ടിരുന്നു. ഭരണഘടനയിലെ ആർട്ടിക്കിൾ 25, 26 പ്രകാരം ശബരിമല ക്ഷേത്രത്തിനും ആരാധനയ്ക്കും സംരക്ഷണം ഉറപ്പ് നൽകുന്നുണ്ടെന്നും അവർ വ്യക്തമാക്കിയിരുന്നു.

ഹിന്ദുക്ഷേത്രങ്ങൾ കമ്മ്യൂണിസ്റ്റ് സർക്കാരുകൾ ഏറ്റെടുക്കുന്നുവെന്ന് പറയുന്ന ഇന്ദു മൽഹോത്രയുടെ വീഡിയോ നേരത്തെ വിവാദമായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ തിരുവനന്തപുരത്ത് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് പുറത്ത് ഭക്തജനങ്ങളോട് സംസാരിക്കവെയായിരുന്നു വിവാദ പരാമർശം.

Advertisment