Advertisment

ഹൈദരാബാദിൽ പ്രതികളെ വെടിവച്ചു കൊന്ന സംഭവം; നീതിയെന്നാൽ പ്രതികാരമല്ല , പ്രതികാരമായാൽ നീതിയുടെ സ്വഭാവം നഷ്ടമാകും ; സുപ്രിംകോടതി ചീഫ് ജസ്റ്റിസ്

New Update

ഡല്‍ഹി : നീതി എന്നാൽ പ്രതികാരമല്ലെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. പ്രതികാരമായാൽ നീതിയുടെ സ്വഭാവം നഷ്ടമാകും. നീതി ഉടനടി സംഭവിക്കുന്ന ഒന്നല്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ജോധ്പൂരിൽ രാജസ്ഥാൻ ഹൈക്കോടതി കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ബോബ്ഡെ.

Advertisment

publive-image

ഹൈദരാബാദിൽ യുവ ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന പ്രതികളെ വെടിവച്ച് കൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. കോടതികളിൽ നീതി നടപ്പാക്കുന്നതിലെ കാലതാമസമാണ് ജനങ്ങൾ ഹൈദരാബാദ് പൊലീസിന്റെ നടപടിയെ പുകഴ്ത്തുന്നതിന് കാരണമെന്ന് വിമർശനം ഉയർന്നിരുന്നു.

അതിനിടെ സംഭവത്തിൽ പൊലീസുകാർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്.

Advertisment