New Update
/sathyam/media/post_attachments/P8kxKGcdKRJVVGrb5EK8.jpg)
കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ബി സുഭാഷണ്‍ റെഡ്ഡി അന്തരിച്ചു. ഹൈദരാബാദില്‍ വെച്ചായിരുന്നു അന്ത്യം. ഗച്ചിബൗളി ആശുപത്രിയില്‍ ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു ജസ്റ്റിസ് സുഭാഷണ്‍ റെഡ്ഡി.
Advertisment
1966 ലാണ് സുഭാഷണ്‍ റെഡ്ഡി അഭിഭാഷകനായി എൻറോൾ ചെയ്യുന്നത്. 1991 ല്‍ ആന്ധ്രപ്രദേശ് ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. 2001 ല്‍ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി സ്ഥാനക്കയറ്റം ലഭിച്ചു.
2004 നവംബറിലാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സുഭാഷണ്‍ റെഡ്ഡി നിയമിതനാകുന്നത്. 2005 മാര്‍ച്ചില്‍ അദ്ദേഹം വിരമിച്ചു. ഇതിന് ശേഷം 2005 ല്‍ ആന്ധ്രപ്രദേശ് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായും, പിന്നീട് ആന്ധ്രപ്രദേശ് ലോകായുക്തയായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us