രമേശ് ചെന്നിത്തല കൊണ്ടുപോയെന്ന് കോടിയേരി ബാലകൃഷ്ണൻ പാടി നടന്ന സന്തോഷ് ഈപ്പൻ്റെ കൈക്കൂലി ഐ ഫോൺ കോടിയേരിയുടെ തലയിണക്കടിയിൽ നിന്ന് കസ്റ്റംസ് പൊക്കിയിരിക്കുന്നു; കോടിയേരിയെപ്പോലെ സ്വന്തം കുടുംബത്താൽ ഇങ്ങനെ വഞ്ചിക്കപ്പെട്ട മറ്റൊരു നേതാവുണ്ടാവില്ല; പരിഹാസവുമായി ജ്യോതികുമാര്‍ ചാമക്കാല

New Update

തിരുവനന്തപുരം: യുണിടാക് എംഡി സന്തോഷ് ഈപ്പന്‍ വാങ്ങിയ ഐഫോണുകളില്ലെന്ന് ഉപയോഗിച്ചത് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയാണെന്ന കണ്ടെത്തലിനു പിന്നാലെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാക്കള്‍. ഷാഫി പറമ്പിലും ടി സിദ്ധിഖും പരിഹാസവുമായി രംഗത്തെത്തിയതിനു പിന്നാലെ ജ്യോതികുമാര്‍ ചാമക്കാലയുടെ കുറിപ്പും ശ്രദ്ധേയമാകുന്നു.

Advertisment

publive-image

ജ്യോതികുമാർ ചാമക്കാലയുടെ കുറിപ്പ്:

‘രമേശ് ചെന്നിത്തല കൊണ്ടുപോയെന്ന് കോടിയേരി ബാലകൃഷ്ണൻ പാടി നടന്ന സന്തോഷ് ഈപ്പൻ്റെ കൈക്കൂലി ഐ ഫോൺ കോടിയേരിയുടെ തലയിണക്കടിയിൽ നിന്ന് കസ്റ്റംസ് പൊക്കിയിരിക്കുന്നു. വിനോദിനി ബാലകൃഷ്ണന് കസ്റ്റംസ് നോട്ടീസ്. കോടിയേരിയെപ്പോലെ സ്വന്തം കുടുംബത്താൽ ഇങ്ങനെ വഞ്ചിക്കപ്പെട്ട മറ്റൊരു നേതാവുണ്ടാവില്ല..’

jyothi kumar chamakkala
Advertisment