/sathyam/media/post_attachments/hQDG9Hl3zRXIr1F0Md3h.jpg)
ചെന്നൈ: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് തമിഴ്നാട്ടില്‍ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചു. തിരുവള്ളൂര്‍ സ്വദേശി ജ്യോതിശ്രീയാണ് മരിച്ചത്. സ്ത്രീധന പീഡനം സഹിക്കാൻ കഴിയാതെ മരിക്കുകയാണെന്നു മരിക്കുകയാണെന്നു കാണിച്ചു ബന്ധുക്കള്‍ക്ക് വീഡിയോ സന്ദേശം അയച്ച ശേഷമായിരുന്നു ആത്മഹത്യ. യുവതിയുടെ ഭര്‍ത്താവ് ഉള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
ഭര്‍ത്താവും, ഭര്‍തൃമാതാവും തന്നെ നിരന്തരം സ്ത്രീധനത്തിന്‍റെ പേരില്‍ പീഡിപ്പിക്കുന്നുവെന്നും, അതിനാല്‍ അവരാണ് മരണത്തിനുത്തരവാദികളെന്നും ജ്യോതിശ്രീ വീഡിയോയില്‍ പറയുന്നുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് തിരുമുല്ലയ്വയ് സ്വദേശിയായ ബാലമുരുകന്‍ ജ്യോതിശ്രീയെ വിവാഹം കഴിച്ചത്.
വിവാഹ സമയത്ത് ബാലമുരുകനും കുടുംബവും ആവശ്യപ്പെട്ട സ്ത്രീധനം ജ്യോതിയുടെ കുടുംബം നല്‍കിയിരുന്നു. അറുപത് പവനും, 25 ലക്ഷം രൂപയുമാണ് സ്ത്രീധനമായി നല്‍കിയത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം. എന്നാല്‍ വിവാഹത്തിന് ശേഷം ഇത് മതിയായില്ലെന്ന് പറഞ്ഞ് ഭര്‍ത്താവും കുടുംബവും പീഡനം ആരംഭിച്ചെന്നാണ് ജ്യോതിശ്രീ വീഡിയോയില്‍ പറയുന്നത്.
കല്യാണം കഴിഞ്ഞതു മുതല്‍ കരഞ്ഞ് കണ്ണുനീര്‍ വറ്റിയെന്നാണ് ആത്മഹത്യക്ക് തൊട്ടുമുൻപുള്ള ജ്യോതിശ്രീയുടെ വീഡിയോ സന്ദേശം. കരഞ്ഞ് കരഞ്ഞ് കണ്ണീര്‍ ഇല്ലാതായി. തന്റെ മനോനില ശരിയല്ലെന്നാണ് പറയുന്നതെന്നും ജ്യോതി പറഞ്ഞു.
പീഡനം സഹിക്കാൻ കഴിയാതെ ജോതിശ്രീ രണ്ട് മാസം മുൻപ് സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നീട് ബാലമുരുകന്‍ വന്ന് സംസാരിച്ച് തിരികെ വിളിച്ചുകൊണ്ട് പോവുകയായിരുന്നു. എന്നാല്‍ ഇതിന് ശേഷവും ഉപദ്രവം തുടര്‍ന്നു. അച്ഛനോടും അമ്മയോടും പരാതി പറഞ്ഞപ്പോൾ എങ്ങനെയെങ്കിലും സഹിച്ചു ർതൃവീട്ടിൽ നിൽക്കാനായിരുന്നു ഉപദേശമെന്ന് ആത്മഹത്യക്കുറിപ്പില്‍ പറയുന്നു.
ആത്മഹത്യയ്ക്ക് ശേഷം ജ്യോതിയുടെ ആത്മഹത്യകുറിപ്പും, ഫോണിലെ വീഡിയോകളും ഭര്‍തൃവീട്ടുകാര്‍ നശിപ്പിച്ചതായി പൊലീസ് കണ്ടെത്തി. എന്നാല്‍ ഒരു വീഡിയോ സന്ദേശം ജ്യോതി നേരത്തെ തന്നെ ബന്ധുക്കള്‍ക്ക് അയച്ചത് തെളിവായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us