Advertisment

‌''കോണ്‍ഗ്രസിനൊപ്പം തുടര്‍ന്നിരുന്നെങ്കില്‍ സിന്ധ്യ മുഖ്യമന്ത്രിയാവുമായിരുന്നു. പക്ഷെ ബി.ജെ.പിയില്‍ അദ്ദേഹം ഒരു ബാക്ക്​ ബെഞ്ചറായി മാറി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച്‌ സംഘടനയെ ശക്തിപ്പെടുത്താന്‍ സിന്ധ്യക്ക്​ അവസരമുണ്ടായിരുന്നു. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു - ഒരു ദിവസം നിങ്ങള്‍ മുഖ്യമന്ത്രിയാകുമെന്ന്​. പക്ഷേ അദ്ദേഹം മറ്റൊരു വഴി തിരഞ്ഞെടുത്തു.'': രാഹുല്‍ ​ഗാന്ധി

New Update

ന്യൂഡല്‍ഹി: ബി.ജെ.പി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ​ കോണ്‍ഗ്രസിനൊപ്പമായിരുന്നെങ്കില്‍ മുഖ്യമന്ത്രിയാകാന്‍ കഴിയുമായിരുന്നുവെന്ന്​ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

Advertisment

publive-image

സിന്ധ്യ ബി.ജെ.പിയില്‍ ഒരു ബാക്ക്​ ബെഞ്ചറായി മാറിയെന്നും അദ്ദേഹം പറഞ്ഞതായി എന്‍.ഡി.ടി.വി റി​പ്പോര്‍ട്ട്​ ചെയ്​തു. കോണ്‍ഗ്രസ് സംഘടനയുടെ പ്രാധാന്യത്തെക്കുറിച്ച്‌ പാര്‍ട്ടിയുടെ യൂത്ത് വിങ്ങിനോട് സംസാരിക്കുകയായിരുന്നു രാഹുല്‍.

''കോണ്‍ഗ്രസിനൊപ്പം തുടര്‍ന്നിരുന്നെങ്കില്‍ അദ്ദേഹം (സിന്ധ്യ) മുഖ്യമന്ത്രിയാവുമായിരുന്നു. പക്ഷെ ബി.ജെ.പിയില്‍ അദ്ദേഹം ഒരു ബാക്ക്​ ബെഞ്ചറായി മാറി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച്‌ സംഘടനയെ ശക്തിപ്പെടുത്താന്‍ സിന്ധ്യക്ക്​ അവസരമുണ്ടായിരുന്നു. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു - ഒരു ദിവസം നിങ്ങള്‍ മുഖ്യമന്ത്രിയാകുമെന്ന്​. പക്ഷേ അദ്ദേഹം മറ്റൊരു വഴി തിരഞ്ഞെടുത്തു.'' -രാഹുല്‍ പറഞ്ഞു.

'' എഴുതി വ​ച്ചോളൂ, അദ്ദേഹം ഒരിക്കലും അവിടെ(ബി.ജെ.പിയില്‍) മുഖ്യമന്ത്രിയാകില്ല. അതിനായി അദ്ദേഹം ഇവിടെ(കോണ്‍ഗ്രസില്‍) തിരിച്ചെത്തേണ്ടിവരും.'' -എന്ന്​ രാഹുല്‍ പറഞ്ഞതായും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച്‌​ എന്‍.ഡി.ടി.വി റിപ്പോര്‍ട്ട്​ ചെയ്യുന്നു.

ആര്‍.എസ്​.എസ്​ പ്രത്യയശാസ്​ത്രത്തിനെതിരെ പോരാടാന്‍ യുവാക്ക​േളാട്​ ആഹ്വാനം ചെയ്​ത രാഹുല്‍ ആരേയും ഭയക്കേണ്ടതില്ലെന്നും അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ്​ ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ്​ വിട്ട്​ ബി.ജെ.പിയിലെത്തിയത്​.

Advertisment