ബാര്‍ക്കോഴ കേസില്‍ കെ ബാബുവിന് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്; തെളിവില്ല, തുടര്‍നടപടി അവസാനിപ്പിക്കണമെന്നും റിപ്പോര്‍ട്ട്

ന്യൂസ് ബ്യൂറോ, കൊച്ചി
Tuesday, March 9, 2021

മൂവാറ്റുപുഴ : ബാര്‍ക്കോഴ കേസില്‍ മുന്‍മന്ത്രി കെ ബാബുവിന് ക്ലീന്‍ചിറ്റ് നല്‍കി വിജിലന്‍സ്. ബാബുവിനെതിരെ തളിവില്ലെന്നും കേസിലെ തുടര്‍നടപടി അവസാനിപ്പിക്കണമെന്നും വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. മൂവാറ്റുപുഴ കോടതിയിലാണ് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്.

കെ ബാബു കൈക്കൂലി വാങ്ങിയെന്ന് പരാതിക്കാരന്‍ പോലും പറയന്നില്ലെന്നാണ് വിജിലന്‍സ് കോടതിയെ അറിയിക്കുന്നത്. ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ പിരിച്ചെടുത്തതായി പറയുന്ന മൂന്നുകോടി 79 ലക്ഷം രൂപ കേസ് നടത്തിപ്പിനായി പിരിച്ചതാണെന്നും വിജിലന്‍സിന്റെ റിപ്പോര്‍ട്ടിലുണ്ട്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പുതിയ ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതിന്റെ മറവില്‍ 100 കോടി കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് കെ ബാബുവിന് ക്ലീന്‍ചിറ്റ്. കേസ് വസ്തുതാവിരുദ്ധമാണെന്ന് വിജിലന്‍സ് സെന്‍ട്രല്‍ റെയ്ഞ്ച് സൂപ്രണ്ട് അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നു.

×