കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ ബിജെപിക്ക് ലഭിച്ച വോട്ടുകള്‍ ഇത്തവണ തനിക്ക് ലഭിക്കുമെന്ന് കെ ബാബു; പലരും വിളിച്ച് പിന്തുണ അറിയിച്ചു, ‘കഴിഞ്ഞ തവണ അബദ്ധം പറ്റിയെന്ന് അവര്‍ പറഞ്ഞു’

ന്യൂസ് ബ്യൂറോ, കൊച്ചി
Thursday, March 18, 2021

കൊച്ചി: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ ബിജെപിക്ക് ലഭിച്ച വോട്ടുകള്‍ ഇത്തവണ തനിക്ക് ലഭിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബു. അന്ന് ബിജെപിക്ക് വോട്ടുചെയ്തവര്‍ ഇത്തവണ തന്നെ വിളിച്ച് പിന്തുണ അറിയിച്ചിട്ടുണ്ട്.

അവരില്‍ ബിജെപിക്കാരുമുണ്ട്. കഴിഞ്ഞതവണ അബദ്ധം പറ്റിയെന്ന് അവര്‍ തന്നോട് പറഞ്ഞു. അതുകൊണ്ട് സിപിഐഎമ്മിനെ പരാജയപ്പെടുത്താന്‍ തനിക്ക് വോട്ടു ചെയ്യാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും കെ ബാബു പറഞ്ഞു.

ബിജെപിക്ക് വോട്ട് ചെയ്തല്‍ അതിന്റെ ഗുണം പരോക്ഷമായി സിപിഐഎമ്മിന് കിട്ടുമെന്ന് തിരിച്ചറിയാനുള്ള വിവേകമുള്ളവരാണ് തൃപ്പൂണിത്തുറയിലുള്ളതെന്നും ബാബു പറഞ്ഞു.

ബിജെപി സ്ഥാനാര്‍ത്ഥി കെഎസ് രാധാകൃഷ്ണന്‍ സാമാന്യ ബുദ്ധിയുള്ള ആളാണെന്നാണ് താന്‍ വിചാരിച്ചത്. എന്നാല്‍ ബിജെപിയില്‍ ചേര്‍ന്ന ശേഷം അദ്ദേഹത്തിന് അത് നഷ്ടപ്പെട്ടോ എന്ന് സംശയമുണ്ടെന്നും കെ ബാബു പറഞ്ഞു.

×