മണ്ഡലങ്ങളിലെ വിവിധയിടങ്ങളില്‍ എത്തിയപ്പോള്‍ തന്നെ അണിയിക്കാനായി ഷാളും മാലകളും ലഭിച്ചു, എന്നാല്‍ തന്നോടൊപ്പം വന്ന പ്രവര്‍ത്തകര്‍ ഇതെല്ലാം അണിഞ്ഞു;   തെരഞ്ഞെടുപ്പ് പ്രചരണത്തിലെ നല്ല അനുഭവങ്ങള്‍ ഓര്‍ത്തെടുത്ത് കെ ബാബു

ന്യൂസ് ബ്യൂറോ, കൊച്ചി
Saturday, April 10, 2021

തൃപ്പൂണിത്തറ: തെരഞ്ഞെടുപ്പ് പ്രചരണത്തിലെ നല്ല അനുഭവങ്ങള്‍ ഓര്‍ത്തെടുത്ത് തൃപ്പൂണിത്തറയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബു. മണ്ഡലങ്ങളിലെ വിവിധയിടങ്ങളില്‍ എത്തിയപ്പോള്‍ തന്നെ അണിയിക്കാനായി ഷാളും മാലകളില്‍ ലഭിച്ചു.

എന്നാല്‍ തന്നോടൊപ്പം വന്ന പ്രവര്‍ത്തകര്‍ ഇത് തങ്ങള്‍ക്ക് ലഭിച്ചതാണെന്ന് കരുതി ഈ ഷാളുകളും മാലകളും ധരിച്ചെന്ന് കെ ബാബു പറയുന്നു. ഇവ സ്വയം അണിഞ്ഞ് ഞങ്ങള്‍ക്ക് മാലയും ഷാളും ലഭിച്ചെന്ന് തന്നോട് തന്നെ പ്രവര്‍ത്തകര്‍ സ്വയം പറഞ്ഞത് ചിരിച്ചു കൊണ്ടാണ് ഓര്‍ത്തെടുക്കുന്നതെന്ന് കെ ബാബു പറയുന്നു.

സ്വയം അണിഞ്ഞ ഷാളുകളും മാലയും സ്ഥാനാര്‍ത്ഥിക്ക് ഇട്ടുകൊടുക്കാന്‍ മറ്റുള്ളവര്‍ ആവശ്യപ്പെട്ടപ്പോള്‍ താന്‍ തന്നെ അത് വേണ്ട എന്ന പറഞ്ഞെന്നും കെ ബാബു പറയുന്നു.തൃപ്പൂണിത്തറയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിനെതിരെയാണ് കെ ബാബു മത്സരിച്ചത്. 2016 ല്‍ സ്വരാജിനോട് 4467 വോട്ടിനാണ് കെ ബാബു പരാജയപ്പെട്ടത്. 1991 മുതല്‍ 2016 വരെ അഞ്ചുതവണ തൃപ്പൂണിത്തറ മണ്ഡലത്തില്‍ നിന്നും എംഎല്‍എയും പിന്നീട് മന്ത്രിയുമായിരുന്നു കെ ബാബു.

×