Advertisment

കെ ബാബുവിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ പരസ്യപ്രതിഷേധം; കെപിസിസി അംഗം എ ബി സാബുവിനെ പുറത്താക്കണമെന്ന് യുഡിഎഫ്

New Update

തൃപ്പൂണിത്തുറ: കെ  ബാബുവിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ പരസ്യപ്രതിഷേധം അറിയിച്ച കെപിസിസി അംഗം എ ബി സാബുവിനെ പുറത്താക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു.

Advertisment

publive-image

തുടക്കത്തില്‍ സ്ഥാനാര്‍ത്ഥിയെ അപകീര്‍ത്തിപ്പെടുത്തി രംഗത്തെത്തിയ സാബു തെരഞ്ഞെടുപ്പിന്റെ തലേ ദിവസം നടത്തിയ പ്രസ്താവന ന്യൂനപക്ഷ വോട്ടര്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടെന്നാണ് നിയോജക മണ്ഡലം കമ്മിറ്റി വിലയിരുത്തല്‍. തുടര്‍ന്ന് സാബുവിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഏകകണ്‌ഠേന പ്രമേയം പാസാക്കി.

യുഡിഎഫ് സീറ്റ് നല്‍കിയില്ലെങ്കില്‍ കെ ബാബു ബിജെപിയില്‍ ചേരാന്‍ ധാരണയായിരുന്നുവെന്നാണ് എബി സാബു ആരോപിച്ചത്. ബാര്‍ കോഴ കേസില്‍ ബാബുവിനെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്നും മറിച്ചുള്ള അവകാശവാദങ്ങളെല്ലാം തെറ്റാണെന്നും സാബു പറഞ്ഞിരുന്നു.

k babu
Advertisment