ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
ഡല്‍ഹി : ശബരിമലയിൽ വിശ്വാസികളുടെ താൽപ്പര്യത്തിന് വിരുദ്ധമായി ഒന്നും സംഭവിക്കുന്നില്ലെന്ന് സർക്കാർ ഉറപ്പു വരുത്തണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ.
Advertisment
നവോത്ഥാന സമിതി തുടരണോയെന്ന കാര്യം സർക്കാർ തീരുമാനിക്കണം. കഴിഞ്ഞ മണ്ഡലകാലം നടന്ന അനിഷ്ട സംഭവങ്ങളുടെ മുഴുവൻ ഉത്തരവാദിത്തവും സർക്കാരിനാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
അതേസമയം സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ പാർലമെന്റില്‍ ശക്തമായി ഉന്നയിക്കുമെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. റഫാലിൽ നിയമ പോരാട്ടം തുടരുമെന്നും ജോയിന്റ് പാർലമെന്ററി കമ്മിറ്റി ഇക്കാര്യം അന്വേഷിക്കണം. കോൺഗ്രസ് പിന്നോട്ടില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു.