ഭീഷണിക്കത്തിൽ പ്രതികരിച്ച് കെ. കെ രമ ; ഓലപീപ്പി കാണിച്ച് പേടിപ്പിക്കാൻ നോക്കേണ്ട

New Update

publive-image

മകനും ആർ.എം.പി സംസ്ഥാന സെക്രട്ടറി എൻ. വേണുവിനും വന്ന ഭീഷണിക്കത്തിൽ പ്രതികരിച്ച് കെ. കെ രമ എം.എൽ.എ. ഭീഷണിക്കത്തിന് പിന്നിൽ സിപിഐഎമ്മാണെന്ന് കെ. കെ രമ ആരോപിച്ചു. ഓലപീപ്പി കാണിച്ച് പേടിപ്പിക്കാൻ നോക്കേണ്ട. സിപിഐഎമ്മിന്റെ ഗുണ്ടാ ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ ഇനിയും സംസാരിച്ചുകൊണ്ടിരിക്കുമെന്നും കെ. കെ രമ പറഞ്ഞു.

Advertisment

സിപിഐഎമ്മിന്റെ ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ നിരന്തരം സംസാരിക്കുന്നതാണ് പ്രകോപനത്തിന് കാരണം.ഭീഷണി കത്തിൽ മകനെ പരാമർശിക്കുന്നത് തന്നെ ഉദ്ദേശിച്ചാണ്. മകൻ രാഷ്ട്രീയത്തിൽ സജീവമല്ല. അവനെതിരെ അത്തരത്തിൽ ഒരു കത്ത് വരേണ്ട കാര്യമില്ല. ഇത് നിസാരമായിട്ടല്ല കാണുന്നത്. പരാതി നൽകിയിട്ടുണ്ടെന്നും കെ. കെ രമ പറഞ്ഞു.

Advertisment