/sathyam/media/post_attachments/2KEATTmCNkQCjfGskH5u.jpg)
തിരുവനന്തപുരം: കോവിഡ് മഹാമാരി സമയത്ത് തൃശൂര്‍പൂരം മാതൃകാപരമായ രീതിയില്‍ നടത്താന്‍ തീരുമാനിച്ച ദേവസ്വം ഭാരവാഹികളെ നന്ദി അറിയിക്കുന്നുവെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഈയൊരു മഹാമാരിക്കാലത്ത് ദേവസ്വം ഭാരവാഹികള്‍ എടുത്ത തീരുമാനം തികച്ചും സ്വാഗതാര്‍ഹമാണ്. നാടൊരു ആപത് ഘട്ടത്തിലായ സമയത്ത് നാടിനൊപ്പം നിന്നതിലൂടെ വലിയൊരു സന്ദേശമാണ് ഇവര്‍ നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.