പണിയെടുക്കുന്നവർക്ക് കോൺഗ്രസിൽ സീറ്റില്ല; ജനങ്ങളുമായി ബന്ധമുള്ളവർ സ്ഥാനാർത്ഥികളാകണമെന്ന് കെ. മുരളീധരന്‍; താനടക്കം കെ കരുണാകരനൊപ്പം നിന്നവരെ ശരിപ്പെടുത്തുന്ന രീതിയാണ് ഇപ്പോൾ കോൺഗ്രസിലുള്ളത്

New Update

publive-image

Advertisment

കോഴിക്കോട്: പണിയെടുക്കുന്നവർക്ക് കോൺഗ്രസിൽ സീറ്റ് ലഭിക്കാത്ത സാഹചര്യം ഉണ്ടെന്ന് കോൺഗ്രസ് എംപി കെ മുരളീധരൻ. കഷ്ടപ്പെട്ട് പണിയെടുക്കുന്നവർക്ക് സീറ്റ് കിട്ടില്ലെന്ന് മുരളീധരൻ പറഞ്ഞു. നേതാക്കളെ താങ്ങി നടക്കുന്നവരെ മത്സരിപ്പിക്കുന്നുണ്ടെങ്കിലും ജനങ്ങൾ അവരെ ജയിപ്പിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഗ്രൂപ്പ് അടിസ്ഥാനമാക്കി സ്ഥാനാർത്ഥി നിർണ്ണയം നടത്തരുത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട് സീറ്റ് എല്ലാവർക്കും വേണമായിരുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥി ആരാണെന്നു പോലും താനറിഞ്ഞില്ല. അവസാനം മൂന്ന് സീറ്റുകൾ മാത്രമാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

താനടക്കം കെ കരുണാകരനൊപ്പം നിന്നവരെ ശരിപ്പെടുത്തുന്ന രീതിയാണ് ഇപ്പോൾ കോൺഗ്രസിലുള്ളത്. തെരഞ്ഞെടുപ്പ് കാലം ആയതിനാൽ കൂടുതൽ ഒന്നും പറയുന്നില്ല. മുൻ മന്ത്രി പി ശങ്കരന്റെ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കെ മുരളീധരൻ.

പഴയ സാഹചര്യമല്ല നിലവിലുള്ളത്. മസില്‍ പവറും, മണി പവറും കൊണ്ട് അധികാരം പിടിക്കാന്‍ ശ്രമിക്കുന്നവരാണ് മറുപക്ഷത്തുള്ളത്. അധികാരം ലഭിക്കാന്‍ വേണമെങ്കില്‍ പിണറായി വിജയന്‍ ശബരിമലയില്‍ പോയി ശരണം വിളിക്കുമെന്നും കെ.മുരളീധരന്‍ പറഞ്ഞു.

Advertisment