New Update
കോഴിക്കോട്; സര്‍വകലാശാലകള്‍ കമ്മ്യൂണിസ്റ്റ് വല്‍ക്കരിച്ചെന്ന് കെ.മുരളീധരന്‍ എം.പി. ഗവര്‍ണര്‍ക്ക് പോലും സഹികെട്ടു. കേന്ദ്രം കാവിവല്‍ക്കരിച്ചപ്പോള്‍ സംസ്ഥാനം കമ്മ്യൂണിസ്റ്റ് വല്‍ക്കരിച്ചു. ചാന്‍സലര്‍ ആയി തുടരുന്നുണ്ടെങ്കില്‍ ഇപ്പോഴത്തെ തോന്നിയവാസങ്ങള്‍ ഗവര്‍ണര്‍ അവസാനിപ്പിക്കണമെന്നും കെ.മുരളീധരന്‍ കോഴിക്കോട്ട് പറഞ്ഞു.
Advertisment
/sathyam/media/post_attachments/nTe4ua6GHmzzqJMN7MW9.jpg)
അതേസമയം, ഗവര്‍ണറെ പിന്തുണച്ച് എം.കെ.മുനീറും രംഗത്തെത്തി. ചട്ടങ്ങള്‍ മറികടന്ന് രണ്ട് വൈസ് ചാന്‍സലര്‍മാരെ നിയമിച്ചതിലൂടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ സര്‍ക്കാര്‍ നോക്കുകുത്തിയാക്കിയെന്ന് മുനീര്‍ ആരോപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us