കേരളം

ഏത് നിലപാടും സ്വീകരിക്കാന്‍ കഴിവുള്ളയാളാണ് പിണറായി; എല്ലാ വിഭാഗങ്ങളേയും ഒരുമിച്ചുകൊണ്ടുപോയ കെ. കരുണാകരന്‍റെ ശൈലിയാണ് പിണറായിക്കെന്ന് കെ.മുരളീധരന്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Sunday, September 19, 2021

തിരുവനന്തപുരം: എല്ലാ വിഭാഗങ്ങളേയും ഒരുമിച്ചുകൊണ്ടുപോയ കെ. കരുണാകരന്‍റെ ശൈലിയാണ് പിണറായിക്കെന്ന് കെ.മുരളീധരന്‍.

ഏത് നിലപാടും സ്വീകരിക്കാന്‍ കഴിവുള്ളയാളാണ് പിണറായി. കരുണാകരനുശേഷം ആ അഭ്യാസം വഴങ്ങുന്നത് പിണറായി വിജയനാണെന്നും മുരളീധരന്‍ തിരുവനന്തപുരം ഡിസിസി നേതൃക്യാമ്പില്‍ പറഞ്ഞു.

നർക്കോട്ടിക്ക് പരാമർശത്തിൽ ബിഷപ്പിനെ പിന്തുണയ്ക്കുന്നത് സ്റ്റാന്‍ സ്വാമിയെ കൊന്നവരാണ്. ബിജെപിയെ വളര്‍ത്താന്‍ ശ്രമിക്കുന്നത് സിപിഎമ്മെന്നും കെ.മുരളീധരന്‍ വിമർശിച്ചു.

×