തിരുവനന്തപുരം: ഭരണ തുടര്‍ച്ചയ്ക്കായി സംസ്ഥാനത്ത് എല്‍ഡിഎഫ് മത സൗഹാര്‍ദം തകര്‍ക്കരുതെന്ന് കെ മുരളീധരന്‍ എംപി. വടകരയ്ക്ക് പുറത്ത് പ്രചാരണത്തിന് ഇറങ്ങില്ലെന്ന കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
/sathyam/media/post_attachments/4lDYQM7fCMPLvYTZ4zxc.jpg)
വടകരയില്‍ കൂടുതല്‍ യുഡിഎഫ് എംഎല്‍എമാരെ ജയിപ്പിച്ചെടുക്കുകയാണ് ലക്ഷ്യമെന്നും കെ മുരളീധരന്‍. തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിക്കുക മാത്രമാണ് ഹൈക്കമാന്‍ഡ് ചെയ്തിരിക്കുന്നതെന്നും സ്ഥാനാര്‍ഥി നിര്‍ണയമോ കെപിസിസി അധ്യക്ഷ പദവിയോ മറ്റ് ചുമതലകള്‍ സംബന്ധിച്ചോ തീരുമാനം ആയിട്ടില്ലെന്നും കെ മുരളീധരന്‍ എംപി കോഴിക്കോട്ട് പറഞ്ഞു.