തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരായ പരാമർശം അന്തസില്ലാത്തതാണെന്ന് നേമത്തെ യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ. മുഖ്യമന്ത്രിയുടെ മറുപടി ഇക്കാര്യത്തിൽ അറിയണമെന്നും അദ്ദേഹം പറഞ്ഞു. ജോയിസ് ജോര്‍ജിന്റേത് പക്വതയില്ലാത്ത വിലകുറഞ്ഞ പരാമര്‍ശമെന്ന് പിജെ ജോസഫ്. ജോയിസിന്റെ വാക്കുകള്‍ എല്‍ഡിഎഫിന്റെ അഭിപ്രായം ആണോയെന്നും ജോസഫ് തൊടുപുഴയില്‍ ചോദിച്ചു.
/sathyam/media/post_attachments/47BLki1w9XKBkDCyPdF4.jpg)
സ്ത്രീവിരുദ്ധ പരാമർശത്തിന് ജോയ്‌സ് ജോർജിന് എതിരെ കേസ് എടുക്കണമെന്ന് കോൺഗ്രസ് നേതാവ് എം. ലിജു ആവശ്യപ്പെട്ടു. ഇടതുമുന്നണി പൊതുവിൽ സ്ത്രീകളോട് സ്വീകരിക്കുന്ന സമീപനം ഇതിൽ വ്യക്തമെന്നും ലിജു പറഞ്ഞു.
ജോയ്സ് ജോർജ്ജ് മാപ്പു പറഞ്ഞ് വിവാദ പ്രസ്താവന പിൻവലിക്കണമെന്ന് ഉടുമ്പൻചോലയിലെ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ.ഇ എം ആഗസ്തി. പ്രസ്ഥാവന ദൗർഭാഗ്യകരമായ്പ്പോയി .എം എം മണിയുടെ നിലവാരത്തിലേക്ക് ജോയ്സ് ജോർജ്ജും താഴ്ന്നുവെന്നും ആഗസ്തി കുറ്റപ്പെടുത്തി.