സംസ്ഥാനത്തിന്‍റെ കാര്യങ്ങള്‍ ചെയ്യാന്‍ തനിക്ക് ചങ്കൂറ്റം ഉണ്ടെന്ന് ഗവര്‍ണറോട് പറയാന്‍ മുഖ്യമന്ത്രിയ്ക്ക് സാധിക്കണം… നട്ടെല്ലോടുകൂടി പറയേണ്ട കാര്യം പറയണം: കെ.മുരളീധരന്‍ എംപി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, January 21, 2020

കോഴിക്കോട് : ഗവര്‍ണര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ എംപി. ഗവര്‍ണറോടുള്ള നിലപാടില്‍ ഒ.രാജഗോപാല്‍ കാണിക്കുന്ന ധൈര്യമെങ്കിലും മുഖ്യമന്ത്രി കാണിക്കണം. നട്ടെല്ലോടുകൂടി പറയേണ്ട കാര്യം പറയണം.


സംസ്ഥാനത്തിന്‍റെ കാര്യങ്ങള്‍ ചെയ്യാന്‍ തനിക്ക് ചങ്കൂറ്റം ഉണ്ടെന്ന് ഗവര്‍ണറോട് പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയനു സാധിക്കണമെന്നാണ് മുരളീധരന്‍ പറഞ്ഞത്. സര്‍ക്കാര്‍ നിലപാട് ഗവര്‍ണറുടെ മുഖത്ത് നോക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ പറയണം.

പൗരത്വ ഭേദഗതി നിയമം അറബിക്കടലില്‍ മുക്കണമെന്ന കാര്യത്തില്‍ യാതൊരു അഭിപ്രായവ്യത്യാസവുമില്ല. പൗരത്വ നിയമത്തിനെതിരെ മുന്നോട്ടുപോകുന്നവരുമായി സഹകരിക്കാന്‍ തയാറാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നവെന്നും മുരളീധരന്‍ കോഴിക്കോട്ടു പറഞ്ഞു.

×