സർക്കാർ വീണ്ടും കേരളത്തിൻ്റെ പ്രഥമ പൗരനെ അപമാനിക്കുന്നു; നാമകരണം പ്രഖ്യാപനത്തിൽ ഒതുങ്ങി

New Update

മുൻ രാഷ്ട്രപതി ഡോ കെ ആർ നാരായണന്റെ സ്മരണ നിലനിർത്താനായി അങ്കമാലി-കുത്താട്ടുകുളം-ഉഴവൂർ-കടപ്ലാമറ്റം-കിടങ്ങൂർ റോഡിന് ഡോക്ടർ കെ ആർ നാരായണൻ സ്മാരക ഹൈവേ റോഡായി പുനർനാമകരണം ചെയ്യമെന്ന് ഉമ്മൻചാണ്ടി നേതൃത്വം നൽകിയ യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനം രേഖകളിൽ മാത്രമായി ഒതുങ്ങി.

Advertisment

publive-image

ഇപ്പോഴും ഈ റോഡിന്റെ പേര് സർക്കാർ രേഖകളിൽ കുത്താട്ടുകുളം- ഉഴവൂർ- കിടങ്ങൂർ റോഡായിട്ടാണ് രേഖപ്പെടുത്തി യിരിക്കുന്നത്. ഡോ.കെ ആർ നാരായണൻ സ്മാരക ഹൈവേ റോഡിന് സമാന്തരമായി കുര്യനാട്- ഉഴവൂർ ലിങ്ക് റോഡായും നാമകരണം ചെയ്തിരുന്നു. അന്തരാഷ്ട്ര നിലവാരത്തീൽ റോഡ് ടാറിംഗ് ജോലികൾ നടത്തിയപ്പോൾ പോലും ഡോ.കെ.ആർ നാരായണൻ സ്മാരക ഹൈവേ റോഡ് എന്നാണ് പലരും പത്രക്കുറിപ്പ് ഇറക്കിയത്.ഇപ്പോൾ ഈ റോഡ് ജില്ലാ മാതൃക റോഡായിട്ടാണ് സർക്കാർ രേഖകളിൽ.

റോഡ് വികസനമായി ബന്ധപ്പെട്ട വീതി കൂട്ടിയ സ്ഥലങ്ങളിലെ ഇപ്പോഴത്തെ വീതി നിയമപരമായി റവന്യൂ-പൊതുമരാമത്ത് രേഖകളിൽ ചേർക്കപ്പെട്ടിട്ടില്ല. ഇതുകൊണ്ട് തന്നെ എം.സി റോഡിന് സമാന്തരമായി തിരുവല്ല തെങ്ങണയിൽ നിന്നും മുൻ രാഷ്ട്രപതി ഡോ കെ ആർ നാരായണന്റെ ജന്മനാട്ടിലുടെ കടന്നു പോകുന്ന റോഡ് ഹൈവേ നിലവാരത്തിലേക്ക് ഉയർത്താൻ സർക്കാർ തലത്തിൽ നിരവധി പ്രോജക്ടുകളോടുകൂടി സർവ്വേ നടത്തി തുക അനുവദിച്ച രേഖകളിലും സ്റ്റാറ്റലറ്റ് രേഖകളിലും ഈ റോഡിന്റെ പേര് പഴയത് തന്നെ.സർക്കാർ പ്രഖ്യാപിച്ചതുപൊലെ ജില്ലാ മാതൃക റോഡിന്റെ പേര് ഡോ കെ ആർ നാരായണൻ സ്മാരക ഹൈവേ റോഡായി സർക്കാർ രേഖകളിൽ ഉടൻ ചേർക്കണമെന്നാണ് ജനകീയ ആവശ്യം.

k r narayanan
Advertisment