കേരളം

മുൻ ഗതാഗതമന്ത്രി കെ.ശങ്കരനാരായണ പിള്ള അന്തരിച്ചു

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, July 20, 2021

നെടുമങ്ങാട് (തിരുവനന്തപുരം): മുൻ ഗതാഗതമന്ത്രി കെ.ശങ്കരനാരായണ പിള്ള (78) അന്തരിച്ചു. ഇന്നലെ രാത്രി 11.30ഓടെ നെടുമങ്ങാടുള്ള അദ്ദേഹത്തിന്റെ വസതിയിൽ വച്ചാണ് അദ്ദേഹം കുഴഞ്ഞുവീണത്.

തുടർന്ന് നെടുമങ്ങാട് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാ മധ്യേ മരണം സംഭവിക്കുകയായിരുന്നു.

കൊവിഡ് ടെസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വിട്ട് നൽകും. ഇ.കെ നായനാർ മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായിരുന്നു കെ.ശങ്കരനാരായണ പിള്ള. കേരളത്തിലെ ആദ്യ കെഎസ്‌യു ജില്ലാ പ്രസിഡന്റ് എന്ന നിലയിലും യൂത്ത് കോൺഗ്രസിന്റെ ജില്ലാ പ്രസിഡന്റ്, ഏറ്റവും പ്രായം കുറഞ്ഞ ഡിസിസി പ്രസിഡന്റ് എന്ന നിലയിലും ശ്രദ്ധേയനായ വ്യക്തിയാണ്.

ഇതിന് ശേഷം കോൺഗ്രസിൽ നിന്ന് മാറി, കോൺഗ്രസ് എസിൽ ചേർന്നു. കോൺഗ്രസ് എസിന്റെ ആക്ടിംഗ് സംസ്ഥാന പ്രസിഡന്റായി പ്രവർത്തിച്ചു. ആ കാലഘട്ടത്തിൽ 1987 മുതൽ 1991 വരെ ഗതാഗത മന്ത്രിയായി പ്രവർത്തിച്ചു. പിന്നീട് കെപിസിസി ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു.

×