കേരളം

ഡൽഹി യൂണിവേഴ്സിറ്റിയിലെ മലയാളി കുട്ടികളുടെ സംരക്ഷണത്തിനായി കോൺഗ്രസ്‌ ഏതറ്റം വരെയും പോകും; ഈ വിഷയത്തിൽ സംഘപരിവാറിനെ ഭയന്നാകാം മുഖ്യമന്ത്രി കുറ്റകരമായ മൗനം പാലിക്കുന്നത്- കെ. സുധാകരന്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, October 13, 2021

തിരുവനന്തപുരം: മാർക്ക് ജിഹാദ് പരാമർശം നടത്തിയ ഡൽഹി സർവകലാശാല അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട്‌ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ രാഷ്ട്രപതിക്ക് കത്ത് നല്‍കി.

കെ. സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്…

മലയാളി വിദ്യാർത്ഥികൾക്കെതിരെ വിഷം തുപ്പിയ ഡൽഹി യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപകനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബഹുമാനപ്പെട്ട രാഷ്ട്രപതിയ്ക്ക് കത്ത് നൽകി.

ഈ വിഷയത്തിൽ സംഘപരിവാറിനെ ഭയന്നാകാം കേരള മുഖ്യമന്ത്രി കുറ്റകരമായ മൗനം പാലിക്കുന്നത്. എന്നാൽ ഞങ്ങൾ ആവർത്തിച്ച് പറയുന്നു, ഡൽഹി യൂണിവേഴ്സിറ്റിയിലെ മലയാളി കുട്ടികളുടെ സംരക്ഷണത്തിനായി കോൺഗ്രസ്‌ ഏതറ്റം വരെയും പോകും.

×