പാനൂരില്‍ പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ നടന്ന അക്രമം സ്വാഭാവികം: ഒരു ചെറപ്പകാരന്‍ മൃഗീയമായി കൊലചെയ്യപ്പെട്ടാല്‍ അവന്റെ സഹപ്രവര്‍ത്തകന്മാരുടെ ഭാഗത്ത് നിന്നും പ്രതിഷേധമുണ്ടാവും: ഇരുപത്തിരണ്ടുകാരനായ ഒരു ചെറുപ്പക്കാരനാണ് കൊല്ലപ്പെട്ടത്: അതിന് മുന്നില്‍ ഒരു പാര്‍ട്ടി ഓഫീസ് തകര്‍ത്തത് വലിയ കാര്യമല്ലെന്ന് കെ.സുധാകരന്‍ എംപി

ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Thursday, April 8, 2021

കണ്ണൂര്‍: കൂത്തുപറമ്പിലെ മന്‍സൂറിന്റെ വിലാപയാത്രയ്ക്ക് പിന്നാലെ പാനൂരില്‍ പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ നടന്ന അക്രമം സ്വാഭാവികമെന്ന് കെ സുധാകരന്‍ എംപി. ഒരു ചെറപ്പകാരന്‍ മൃഗീയമായി കൊലചെയ്യപ്പെട്ടാല്‍ അവന്റെ സഹപ്രവര്‍ത്തകന്മാരുടെ ഭാഗത്ത് നിന്നും പ്രതിഷേധമുണ്ടാവും.

ഇരുപത്തിരണ്ടുകാരനായ ഒരു ചെറുപ്പക്കാരനാണ് കൊല്ലപ്പെട്ടത്. അതിന് മുന്നില്‍ ഒരു പാര്‍ട്ടി ഓഫീസ് തകര്‍ത്തത് വലിയ കാര്യമല്ലെന്നും സുധാകരന്‍ പറഞ്ഞു.

പാനൂര്‍ കൂത്തുപറമ്പ് മേഖലയിലെ സംഘര്‍ഷം വ്യാപിച്ചാല്‍ ഉണ്ടാകുന്ന അവസ്ഥയെ കുറിച്ച് തനിക്ക് നന്നായി അറിയാം. പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ എല്ലാവര്‍ക്കും വൈകാരികമായ ചിന്തകള്‍ ഉണ്ടാകും. അത് തികച്ചും മനുഷ്യ സഹജമാണെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു. ഇത്തരത്തിലൊരു മൃഗീയ കൊലപാതകം നടക്കാന്‍ എന്ത് സാഹര്യമാണ് അവിടെ ഉണ്ടായതെന്നും സുധാകരന്‍ ചോദിച്ചു.

×