തിരുവനന്തപുരം: പുതിയ കെപിസിസി പ്രസിഡന്റിന്റെ സ്ഥാനാരോഹരണ ചടങ്ങില്‍ വന്‍ ആള്‍ക്കൂട്ടം ഉണ്ടായതില്‍ പൊലീസ് കേസെടുത്തു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്, കണ്ടാലറിയുന്ന നൂറോളം പേര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. കെ സുധാകരന്‍ അധ്യക്ഷനായി ചുമതലയേറ്റ ചടങ്ങില്‍ പ്രവര്‍ത്തകര്‍ തടിച്ചു കൂടിയിരുന്നു.
/sathyam/media/post_attachments/Ys2rmSleTG62sXbhnBSz.jpg)
കോവിഡ് മാനദണങ്ങള്‍ പാലിക്കാതെയായിരുന്നു നേതാക്കളുടെയും പെരുമാറ്റം. രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ അഞ്ഞൂറുപേരെ പങ്കെടുപ്പിക്കാനുള്ള ആദ്യ തീരുമാനത്തിന് എതിരെ കോണ്‍ഗ്രസ് വിമര്‍ശനമുന്നയിച്ചിരുന്നു.