Advertisment

കെപിസിസി പ്രസിഡന്‍റായി കെ സുധാകരന്‍ എംപി നാളെ ചുമതലയേല്‍ക്കും. ചുമതലയേൽക്കുക നാളെ 11 നും 11.30 നും ഇടയിൽ ഇന്ദിരാഭവനിൽ നടക്കുന്ന ചടങ്ങിൽ ! വർക്കിങ് പ്രസിഡൻ്റുമാരും നാളെ ചുമതലയേൽക്കും. ചടങ്ങുകൾ കോവിഡ് പ്രോട്ടോകോൾ പാലിച്ച്. പുതിയ പ്രസിഡൻ്റിൻ്റെ സ്ഥാനാരോഹണത്തിൽ പ്രവർത്തകർ ആവേശത്തിൽ

New Update

publive-image

Advertisment

തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റായി കെ സുധാകരന്‍ എംപി നാളെ രാവിലെ 11 നും 11.30 നും ഇടയില്‍ ചുമതല ഏൽക്കും. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് ചുമതലയേറ്റെടുക്കല്‍ ചടങ്ങുകള്‍ കെപിസിസി ആസ്ഥാനത്ത് നടക്കുക.

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടാകാതിരിക്കാന്‍ നേതാക്കളും പ്രവര്‍ത്തകരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് നിയുക്ത കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ ആവശ്യപ്പെട്ടു. ചടങ്ങുകൾ ഓൺലൈനായി വീക്ഷിക്കാൻ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.

കിഴക്കേക്കോട്ട ഗാന്ധി പ്രതിമയിൽ രാവിലെ 10 ന് ഹാരാർപ്പണവും തുടര്‍ന്ന് 10.15ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തിയ ശേഷം കെപിസിസി ആസ്ഥാനത്ത് എത്തുന്ന നിയുക്ത കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ സേവാദൾ വോളന്‍റിയർമാര്‍ നല്‍കുന്ന ഗാർഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷം പാർട്ടി പതാക ഉയർത്തും. രാവിലെ 11 നും 11.30നും ഇടയില്‍ കെപിസിസി പ്രസിഡന്‍റായി കെ സുധാകരന്‍ ചുമതലയേറ്റെടുക്കും.

publive-image

അതിനുശേഷംചാർജ് ഒഴിയുന്ന കെപിസി സി പ്രസിഡന്‍റിന്‍റെ വിടവാങ്ങൽ പ്രസംഗവും ചുമതലയേൽക്കുന്ന കെപിസിസി പ്രസിഡന്‍റിന്‍റെ ആമുഖപ്രസംഗവും നടക്കും. വർക്കിംഗ് പ്രസിഡന്‍റുമാരായ കൊടിക്കുന്നിൽ സുരേഷ് എംപി, പിടി തോമസ് എംഎൽഎ, ടി സിദിഖ് എം എൽഎ എന്നിവരും ചുമതലയേറ്റെടുക്കും.

trivandrum news
Advertisment