New Update
Advertisment
കണ്ണൂര്‍: കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിന് ഇത്രയധികം പണം എവിടെ നിന്നാണ് ലഭിച്ചതെന്ന് വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരൻ. വിനോദിനി ബാലകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു എന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു സുധാകരൻ.
'ഏത് പശ്ചാത്തലത്തിലാണ് കോടിയേരി ബാലൃഷ്ണന്‍ അവധിയെടുത്തത്? അദ്ദേഹത്തിന്റെ അനാരോഗ്യം മൂലമോ, രോഗം മൂര്‍ച്ഛിട്ടോ അല്ല. വിദഗ്ധ ചികിത്സയ്ക്ക് പോകുന്നുവെന്ന് പറഞ്ഞിട്ട് ഒരു വിദഗ്ധ ചികിത്സയ്ക്കും അദ്ദേഹം പോയിട്ടില്ല. ഇത് ഒരു ചെറിയ പടക്കമാണ് വലിയ പടക്കം ഇതിന് പിറകേ പൊട്ടാനുണ്ട്. പിണറായിക്കെതിരേയും ഇ.പി.ജയരാജനെതിരേയും ഇന്നല്ലെങ്കില്‍ നാളെ ആരോപണങ്ങള്‍ ഉയരും-സുധാകരൻ പറഞ്ഞു.