തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപപരാമര്‍ശവുമായി കെ സുധാകരന്‍ എംപി. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിനെ അറിയില്ലായെന്ന് പറഞ്ഞത് ജനം അറിയാന്‍ പാടില്ലാത്ത ബന്ധം ഉള്ളത് കൊണ്ടാണെന്നും സുധാകരന്‍ ആരോപിച്ചു. ഇത്രയും പരിചയമുള്ള ഒരു വനിതയെ എനിക്ക് അറിയില്ലായെന്ന് എന്തിന് പറഞ്ഞുവെന്നും സുധാകരന്‍ ചോദിച്ചു.
/sathyam/media/post_attachments/1hRvpFXjeZVGC0fvAPY6.jpg)
‘സ്വപനാ സുരേഷോ, എന്ത് സുരേഷ് എന്ത് സ്വപ്‌ന എന്ന്, അതും പറഞ്ഞ് ഒറ്റ പോക്ക് ആയിരുന്നു. അയാള്‍ക്ക് അറിയില്ല സ്വപ്‌നാ സുരേഷിനെ.
നാല് വര്‍ഷം കൊണ്ട് നടന്നു. ഐടി സെമിനാറുകളില്‍ പങ്കെടുപ്പിച്ച്, സ്വാഗതം പറഞ്ഞ്, എല്ലാ കാര്യങ്ങളും ചെയ്ത് വിദേശത്തേക്ക് പോകുമ്പോള്‍ മുഖ്യമന്ത്രിയോടൊപ്പം വിദേശത്തേക്ക് പോയി താമസിക്കുന്ന ഹോട്ടലില്‍ താമസിച്ച് ചര്‍ച്ചകളില്‍ പങ്കെടുത്ത് മുഖ്യമന്ത്രിയെ സഹായിച്ച് ഓഫീസില്‍ ഫയലും കൊണ്ട് പോകുന്ന ചിത്രം സിസിടിവി ക്യാമറയില്‍ മുഴുവനായും കണ്ട് നാണവും മാനവും ഉളുപ്പും ഇല്ലാതെ ഈ മുഖ്യമന്ത്രി പറയുകയാണ് എനിക്ക് സ്വപ്നയെ അറിയില്ലായെന്ന്.
ആ പ്രതികരണത്തിലേക്കാണ് ഞാന്‍ വിരല്‍ ചൂണ്ടുന്നത്. ഇത്രയും പരിചയമുള്ള ഒരു വനിതയെ എനിക്ക് അറിയില്ലായെന്ന് എന്തിന് പറഞ്ഞു. ജനം അറിയാതിരിക്കാനുള്ള ബന്ധം, വസ്തുക്കള്‍ ഈ നിയമനത്തിലും നാല് വര്‍ഷത്തെ ജീവിതത്തിലും ഉണ്ടായിരുന്നു എന്നതിന്റെ പകല്‍പോലത്തെ വെളിച്ചമാണ് ആ നിഷേധത്തിന്റെ കാരണം.’ സുധാകരന്‍ പറഞ്ഞു.