Advertisment

ദേവഗണങ്ങള്‍ അസുരഗണങ്ങള്‍ക്കൊപ്പം ചേരാറില്ല, ദേവഗണത്തില്‍ നിന്ന് ഞങ്ങള്‍ക്ക് എതിരായ ഒരു നിലപാടും ഉണ്ടാകില്ല , കാരണം തങ്ങള്‍ സത്യസന്ധമായി മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂ;  കെ സുധാകരന്‍

New Update

തിരുവനന്തപുരം: അയ്യപ്പനും മറ്റ് ദേവഗണങ്ങളും എല്‍ഡിഎഫ് സര്‍ക്കാരിനൊപ്പമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കെ സുധാകരന്‍. ദേവഗണങ്ങള്‍ അസുരഗണങ്ങള്‍ക്കൊപ്പം ചേരാറില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ പ്രതികരണം.

Advertisment

publive-image

ദേവഗണത്തില്‍ നിന്ന് ഞങ്ങള്‍ക്ക് എതിരായ ഒരു നിലപാടും ഉണ്ടാകില്ല എന്ന് ഉറപ്പുണ്ട്. കാരണം തങ്ങള്‍ സത്യസന്ധമായി മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂവെന്ന് സുധാകരന്‍ പറഞ്ഞു.

പിണറായി വിജയന്‍ നികൃഷ്ടമായ മനസ്സിന്റെ ഉടമ എന്ന് സ്വന്തം പ്രവര്‍ത്തിയിലൂടെ തെളിയിച്ചുവെന്ന് സുധാകരന്‍ ആക്ഷേപിച്ചു. ആരുടെ മനസ്സിനുള്ളിലും ഒരു സംശയത്തിന് ഇടം നല്‍കാതെ താന്‍ എന്താണ് , ഏതാണ് എന്ന് കേരളത്തിലെ ജനങ്ങളെ ബോധ്യപ്പെടുത്തിയ ഒരു ഭരണ കര്‍ത്താവിന്റെ ചിന്തകള്‍ വോട്ടര്‍മാര്‍ വിലയിരുത്തും.

ഭക്തിയുള്ളവരുടെ വികാരത്തെ ചൂഷണം ചെയ്യാനുള്ള തന്ത്രമാണ് സിപിഎമ്മിന്റെത്. അത് മനസ്സിലാക്കാനുള്ള ബുദ്ധി കേരളത്തിലെ സാമാന്യ ജനങ്ങള്‍ ഉണ്ട്. ശബരിമല അയ്യപ്പനെ ഇതിനപ്പുറം നിന്ദിക്കാന്‍ ആര്‍ക്ക് സാധിക്കും പിണറായി വിജയന് അല്ലാതെ?

തേരാപ്പാര നടക്കുന്ന രണ്ട് പെണ്‍കുട്ടികളെ കസ്റ്റഡിയില്‍ എടുത്തുകൊണ്ടുപോയി അയ്യപ്പന് അപമാനിച്ച പിണറായി വിജയനോട് കേരളത്തിലെ ഭക്തജനങ്ങള്‍ ക്ഷമിക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് മൂഢവിശ്വാസം ആണ്. എല്ലാ ഇലക്ഷനും തല്ല് നടത്തുക എന്നത് സിപിഎമ്മിനെ പ്രവര്‍ത്തന ശൈലിയുടെ ഭാഗമാണ്.

മൊറാഴയില്‍ കള്ളവോട്ട് ചെയ്തയാളെ പോലീസ് പിടിച്ചില്ല. എംവി ഗോവിന്ദന്‍ മാഷ് കള്ള വോട്ട് ചെയ്യാന്‍ ആഹ്വാനം നടത്തിയ സംഭവത്തില്‍ പോലീസ് കേസെടുക്കേണ്ടതാണ്. നാല് കിറ്റ് കൊടുത്ത് ജനങ്ങളെ മാറ്റി വളയ്ക്കാം എന്ന് കരുതുന്നത് ഇടത് പക്ഷത്തിന്റെ മൗഢ്യമാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

k sudhakaran k sudhakaran speaks
Advertisment