Advertisment

അന്വേഷണത്തിന് നേതൃത്വം കൊടുക്കുന്ന ഉദ്യോഗസ്ഥന്‍ സിപിഎമ്മിന്റെ സന്തതസഹചാരി; മൻസൂരിന്റെ കൊലപാതകം അന്വേഷിക്കുന്ന അന്വേഷണ സംഘത്തെ മാറ്റണമെന്ന് കെ. സുധാകരന്‍

New Update

കണ്ണൂര്‍: കണ്ണൂരിൽ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂരിന്റെ കൊലപാതകം അന്വേഷിക്കുന്ന അന്വേഷണ സംഘത്തെ മാറ്റണമെന്ന് കെ. സുധാകരന്‍. അന്വേഷണത്തിന് നേതൃത്വം കൊടുക്കുന്ന ഉദ്യോഗസ്ഥന്‍ സിപിഎമ്മിന്റെ സന്തതസഹചാരിയാണ്.

Advertisment

publive-image

പൊലീസ് സേനയിലെ സിപിഎം ക്രിമിനല്‍ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസില്‍ യു.എ.പി.എ ചുമത്തണം. അല്ലെങ്കില്‍ കോടതിയെ സമീപിക്കും. ഷുഹൈബിനെ കൊന്ന അതേ രീതിയിലാണ് മന്‍സൂറിനേയും കൊന്നതെന്നും അദ്ദേഹം പറഞ്ഞു.

കേസിൽ പ്രതികളെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കി. കുറ്റ കൃത്യത്തിൽ നേരിട്ട് പങ്കുള്ളവരെ തിരിച്ചറിഞ്ഞെങ്കിലും ഇവർ ഒളിവിലാണ്. കൊലപാതക കേസുമായി ബന്ധപ്പെട്ട് ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിട്ടുണ്ട്.

അക്രമികൾ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന മൂന്നു ഇരുചക്ര വാഹനങ്ങളും പൊലീസ് കണ്ടെത്തി. ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

k sudhakaran k sudhakaran speaks
Advertisment