റിമാൻഡിലുള്ള ഒരാൾ എങ്ങനെ ഇങ്ങനെ ശബ്ദരേഖ ഉണ്ടാക്കി?! സ്വപ്ന സുരേഷിന്റേതായി പുറത്തു വന്ന ശബ്ദരേഖ സിപിഎം ഉണ്ടാക്കിയതെന്ന് കെ സുരേന്ദ്രൻ

New Update

publive-image

Advertisment

തിരുവനന്തപുരം: സ്വപ്ന സുരേഷിന്റേതായി പുറത്തു വന്ന ശബ്ദരേഖ സിപിഎം ഉണ്ടാക്കിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു.

റിമാൻഡിലുള്ള ഒരാൾ എങ്ങനെ ഇങ്ങനെ ശബ്ദരേഖ ഉണ്ടാക്കി. അക്കാര്യം ആലോചിക്കേണ്ടേ. മുഖ്യമന്ത്രിയെക്കുറിച്ചാണ് സ്വപ്നയുടെ ആവലാതി. ഇത് സിപിഎം ഉണ്ടാക്കിയതാണ് എന്നറിയാൻ പാഴൂർ പടിപ്പുര വരെ പോകേണ്ടതുണ്ടോ. സുരേന്ദ്രൻ ചോദിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനാണ് സ്വർണ്ണക്കടത്തിന്റെ മുഖ്യസൂത്രധാരൻ എന്നതിന് കൂടുതലെന്ത് തെളിവാണ് ഇനി വേണ്ടത്. ഇഡി തന്നെ കോടതിയിൽ പറഞ്ഞിരിക്കുന്നത് എം ശിവശങ്കറാണ് കിങ്പിൻ. മറ്റേതൊരു മുഖം മൂടി മാത്രമാണ്. സ്വപ്നയെ ഒരുപകരണമാക്കി ശിവശങ്കറാണ് ചെയ്തതെന്ന് ഇഡി കോടതിയിൽ വ്യക്തമാക്കിയിട്ടുള്ളതാണ്. സുരേന്ദ്രൻ പറഞ്ഞു.

Advertisment