New Update
Advertisment
കോഴിക്കോട്: പി.കെ. കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് നടത്താന്‍ വേണ്ടി വരുന്ന ചെലവ് പാണക്കാട് തങ്ങള്‍ വഹിക്കുമോയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്.
നിരുത്തരവാദപരമായ പണിയാണ് കുഞ്ഞാലിക്കുട്ടിയും ലീഗും ചെയ്യുന്നത്. ലീഗ് യുഡിഎഫിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള പദ്ധതിയാണിതെന്നും അദ്ദേഹം പറഞ്ഞു.
വോട്ടര്‍മാരെ കളിയാക്കുന്ന നടപടിയാണിത്. മത്സരം ലീഗിന്റെ മാത്രം ആഭ്യന്തര കാര്യമാണെന്ന് പറയാനാവില്ല. അങ്ങനെയെങ്കില്‍ തെരഞ്ഞെടുപ്പ് ചെലവ് പാണക്കാട് തങ്ങള്‍ വഹിക്കണം. അല്ലെങ്കില്‍ കുഞ്ഞാലിക്കുട്ടി വഹിക്കണമെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.