കേരള രാഷ്ട്രീയത്തെ മലീമസമാക്കിയവരാണ് എൽഡിഎഫുകാർ; കമ്യൂണിസ്റ്റ് പാർട്ടി പൂർണ്ണമായും തട്ടിപ്പുകാരുടെ പാർട്ടിയായി മാറി; ഉറപ്പല്ല അറപ്പാണ് എൽഡിഎഫ് എന്ന്‌ കെ. സുരേന്ദ്രന്‍

ന്യൂസ് ബ്യൂറോ, കൊച്ചി
Sunday, February 28, 2021

കൊച്ചി: ഉറപ്പല്ല അറപ്പാണ് എൽഡിഎഫ് എന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. വിജയയാത്രയ്ക്ക് തൃപ്പൂണിത്തുറയിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കവെയാണ് എൽഡിഎഫിന്റെ നിയമസഭാ പ്രചരണത്തിന്റെ മുദ്രാവാക്യത്തെ സുരേന്ദ്രന്‍ പരിഹസിച്ചത്.

കേരള രാഷ്ട്രീയത്തെ മലീമസമാക്കിയവരാണ് എൽഡിഎഫുകാർ. എങ്ങനെയാണ് കേരളത്തിന്റെ ഭരണവ്യവസ്ഥയിൽ കള്ളൻമാർക്ക് കയറി വരാൻ സാധിക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു. കമ്യൂണിസ്റ്റ് പാർട്ടി പൂർണ്ണമായും തട്ടിപ്പുകാരുടെ പാർട്ടിയായി മാറി.

യുഡിഎഫ് അഴിമതിയുടെ കാര്യത്തിൽ അതിനേക്കാൾ മുകളിലാണ്. അഴിമതിയിൽ മുങ്ങി കുളിച്ച ഉമ്മൻചാണ്ടിയെ മുൻപിൽവയ്‌ക്കുകയാണവർ. എന്നാൽ എൻഡിഎ അഴിമതിക്കെതിരെ യുദ്ധം ചെയ്യുന്നവരെയാണ് മുന്‍പിൽ നിർത്തുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

×