തിരുവനന്തപുരം: സ്വപ്നയെ അനധികൃതമായി ആളുകൾ സന്ദർശിക്കുന്നു എന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശബ്ദരേഖ എങ്ങനെ പുറത്ത് വന്നു എന്ന് ജയിൽ ഡിജിപി മറുപടി നൽകണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
/sathyam/media/post_attachments/TzrjMMiAWQAQkuUBMBKo.jpg)
മുഖ്യമന്ത്രിയുടെ ആളുകളാണ് ശബ്ദരേഖ ജയിലിൽ നിന്ന പുറത്തെത്തിച്ചതെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ആരോപിക്കുന്നത്. സ്വപ്നയെ ജയിലിൽ കണ്ടത് ആരൊക്കെയെന്ന് വ്യക്തമാക്കണെന്നും ജയിലിലെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വിടണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
സ്വപ്ന സുരേഷിന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കുമായി ബന്ധമുണ്ടെന്ന ആരോപണം സുരേന്ദ്രൻ ആവർത്തിച്ചു.