ഇക്കുറി തിരുവനന്തപുരം പിടിക്കുമെന്ന് കെ സുരേന്ദ്രന്‍ ; വി വി രാജേഷ് പൂജപ്പുരയില്‍

New Update

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇക്കുറി ഭരണം പിടിക്കാനുള്ള തന്ത്രവുമായി ബിജെപി. ഇതിന്റെ ഭാഗമായി ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷിനെ മല്‍സര രംഗത്തിറക്കാന്‍ പാര്‍ട്ടി നേതൃത്വം തീരുമാനിച്ചു. പൂജപ്പുര വാര്‍ഡില്‍ നിന്നാകും രാജേഷ് ജനവിധി തേടുക.

Advertisment

publive-image

തിരുവനന്തപുരം നഗരസഭയില്‍ ബിജെപി അധികാരം പിടിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. രണ്ടു ദിവസത്തിനകം തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനും ഓണ്‍ലൈനായി ഇന്നു ചേര്‍ന്ന നേതൃയോഗത്തില്‍ തീരുമാനിച്ചു.

ബിഡിജെഎസുമായുള്ള സീറ്റ് തര്‍ക്കം അടക്കമുള്ള പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കണമെന്ന് പാര്‍ട്ടി ജില്ലാ നേതൃത്വത്തിന് ബിജെപിയോഗം നിര്‍ദേശം നല്‍കി. സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രനുമായി ഇടഞ്ഞു നില്‍ക്കുന്ന ശോഭ സുരേന്ദ്രനും 30 ഓളം നേതാക്കളും യോഗത്തില്‍ നിന്നും വിട്ടു നിന്നു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് - യുഡിഎഫ് മുന്നണികള്‍ മത്സരിക്കുന്നത് പരസ്പര ധാരണയിലെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു. ഇരു മുന്നണികളിലും അഴിമതി സാര്‍വത്രികമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എല്‍ഡിഎഫും യുഡിഎഫും ധാരണ ഉണ്ടാക്കിയത്. ജനങ്ങള്‍ ഇത് മനസ്സിലാക്കി തള്ളിക്കളയുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

vv rajesh k surendran
Advertisment