ഇത്രയും ഇരട്ടത്താപ്പും കാപട്യവുമുള്ള മുഖ്യമന്ത്രി ഇതുവരെ ഉണ്ടായിട്ടില്ല; യോഗി ആദിത്യനാഥിന്റെ കാല്‍കഴുകി വെള്ളം കുടിക്കാന്‍ മാത്രമേ പിണറായിക്ക് യോഗ്യതയുള്ളൂവെന്ന് സുരേന്ദ്രന്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, February 26, 2021

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ഇത്രയും ഇരട്ടത്താപ്പും കാപട്യവുമുള്ള മുഖ്യമന്ത്രി ഇതുവരെ ഉണ്ടായിട്ടില്ലെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാല്‍കഴുകി വെള്ളം കുടിക്കാന്‍ മാത്രമേ പിണറായിക്ക് യോഗ്യതയുള്ളൂവെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

രാഹുലിനെ വിമര്‍ശിക്കാനും പിണറായിക്ക് അര്‍ഹതയില്ല. മറ്റ് സംസ്ഥാനങ്ങളിലെ സിപിഎമ്മിന്റെ നിലനില്‍പ് കോണ്‍ഗ്രസിന്റെ ഔദാര്യത്തിലാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

×