കഴക്കൂട്ടത്ത് യാതൊരു ഭിന്നതയുമില്ല, പാർട്ടി ഒറ്റക്കെട്ട്;  ശോഭ സുരേന്ദ്രന് വോട്ട് തേടി കെ. സുരേന്ദ്രൻ 

New Update

തിരുവനന്തപുരം: സ്ഥാനാർത്ഥി നിർണയത്തിൽ ഉൾപ്പടെ ഉയർന്ന അഭിപ്രായ ഭിന്നതകൾക്കിടയിലും കഴക്കൂട്ടത്തെ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന് വോട്ട് തേടി കെ. സുരേന്ദ്രൻ രം​ഗത്ത്.

Advertisment

publive-image

ശോഭാ സുരേന്ദ്രന് ഒപ്പം മണ്ഡലത്തിലൂടെ റോഡ് ഷോയിലും കെ സുരേന്ദ്രൻ പങ്കെടുത്തു. കഴക്കൂട്ടത്ത് യാതൊരു ഭിന്നതയുമില്ല, പാർട്ടി ഒറ്റക്കെട്ടെന്നും ശോഭ സുരേന്ദ്രൻ വിജയിക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

ശോഭാ സുരേന്ദ്രൻറെ വരവോടെ മണ്ഡലത്തിലെ എൻഡിഎ ക്യാമ്പിൽ വലിയ ഉണർവ് ഉണ്ടായെന്നും കൂടുതൽ ജനവിഭാഗങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ ശോഭാ സുരേന്ദ്രന് ഇതിനകം തന്നെ കഴിഞ്ഞിട്ടുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

സംസ്ഥാനത്ത് ഒട്ടനവധി താമരകൾ വിരിയുമെന്നും വോട്ട് ശതമാനം വർദ്ധിപ്പിക്കാനല്ല സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാനാണ് ഇത്തവണത്തെ മത്സരമെന്നും അദ്ദേഹം പറഞ്ഞു.

k surendran k surendran speaks
Advertisment