ഇത്തവണ രണ്ട് മുന്നണിക്കും കേരളത്തില്‍ ഒറ്റയ്ക്ക് ഭരിക്കാനാകില്ല; എന്‍ഡിഎക്ക് ഈ തെരഞ്ഞെടുപ്പില്‍ 35 സീറ്റുകള്‍ ലഭിച്ചാല്‍ അടുത്ത അഞ്ച് വര്‍ഷം തങ്ങള്‍ കേരളം ഭരിക്കുമെന്ന് കെ സുരേന്ദ്രന്‍

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Tuesday, April 6, 2021

കോഴിക്കോട്  കേരളം മൂന്നാം ബദലിനൊപ്പമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇത്തവണ രണ്ട് മുന്നണിക്കും കേരളത്തില്‍ ഒറ്റയ്ക്ക് ഭരിക്കാനാകില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു. എന്‍ഡിഎക്ക് ഈ തെരഞ്ഞെടുപ്പില്‍ 35 സീറ്റുകള്‍ ലഭിച്ചാല്‍ അടുത്ത അഞ്ച് വര്‍ഷം തങ്ങള്‍ കേരളം ഭരിക്കുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ഇത് കേരളത്തില്‍ എന്‍ഡിഎ കാലുറപ്പിക്കുന്ന നിര്‍ണ്ണായക വിധിയെഴുത്താണെന്ന് കെ സുരേന്ദ്രന്‍ പറയുന്നു. കോന്നിയിലും മഞ്ചേശ്വരത്തും ജയിക്കുമെന്ന് വിശ്വാസമുണ്ട്.

എന്‍ഡിഎ ഈ തെരഞ്ഞെടുപ്പില്‍ കേരളം മുന്‍പ് കണ്ടിട്ടില്ലാത്ത വിധത്തില്‍ വന്‍ മുന്നേറ്റമുണ്ടാക്കുമെന്നും സുരേന്ദ്രന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കോഴിക്കോട് മൊടക്കല്ലൂര്‍ യുപി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

×