ജനസാന്ദ്രത കൂടുതലുള്ളത് കൊണ്ടാണ് കോവിഡ് പടരുന്നതെന്ന ആരോഗ്യ മന്ത്രിയുടെ വാദം വിവരക്കേടാണ്; കോവിഡ് രാജ്യത്ത് ഏറ്റവും കൂടുതലുള്ള സംസ്ഥാനം ഇപ്പോള്‍ കേരളമാണെന്ന് കെ സുരേന്ദ്രന്‍

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Wednesday, January 27, 2021

കോഴിക്കോട് : കോവിഡിനെ പിടിച്ചു കെട്ടിയെന്നത് സംസ്ഥാനത്തിന്റെ പൊള്ളയായ പ്രചാരണമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ജനസാന്ദ്രത കൂടുതലുള്ളത് കൊണ്ടാണ് കോവിഡ് പടരുന്നതെന്ന ആരോഗ്യ മന്ത്രിയുടെ വാദം വിവരക്കേടാണ്. കോവിഡ് രാജ്യത്ത് ഏറ്റവും കൂടുതലുള്ള സംസ്ഥാനം ഇപ്പോള്‍ കേരളമാണ്.

കോവിഡ് വ്യാപനം തടയുന്നതില്‍ ആരോഗ്യവകുപ്പ് പരാജയമാണ്. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പതിനഞ്ചിനോട് അടുക്കുമ്പോഴും നിയന്ത്രിക്കാനുള്ള നടപടികള്‍ ആരോഗ്യ വകുപ്പും സര്‍ക്കാരും കൈക്കൊള്ളുന്നില്ല.

കേരളത്തിനെക്കാള്‍ ജനസാന്ദ്രതയുള്ള ഡല്‍ഹി ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ കോവിഡ് നിയന്ത്രണ വിധേയമായെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ വിവരക്കേട് പറയുകയാണെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.

×