New Update
കോട്ടയം : നിയമസഭ തതിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര ഇന്നു കോട്ടയം ജില്ലയില്‍ പര്യടനം നടത്തും. 10നു കുറവിലങ്ങാട് ബസ് സ്റ്റാൻഡ് പരിസരത്ത് ബിജെപി ജില്ലാ പ്രസിഡന്റ് നോബിൾ മാത്യുവിന്റെ നേതൃത്വത്തിൽ യാത്രയെ സ്വീകരിക്കും.
Advertisment
തുടർന്നു സമ്മേളന വേദിയായ കടുത്തുരുത്തിയിൽ എത്തും. പാലാ, പൊൻകുന്നം, മണർകാട്, ചങ്ങനാശേരി എന്നിവിടങ്ങളിൽ സ്വീകരണ സമ്മേളനങ്ങൾ നടക്കും. വൈകിട്ട് 6നു തിരുനക്കര മൈതാനിയിൽ നടക്കുന്ന സമ്മേളനം കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്യും.