ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
പാലക്കാട്: തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കണമെന്ന കോടിയേരിയുടെ പ്രസ്താവനയോട് യുഡിഎഫ് പ്രതികരിക്കാത്തത് ധാരണ പ്രകാരമാണെന്ന് കെ സുരേന്ദ്രൻ . പലയിടങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും ഇടത് മുന്നണിയും യുഡിഎഫും ഇപ്പോൾ തന്നെ ധാരണ ഉണ്ടാക്കിയിട്ടുണ്ട്.
Advertisment
എന്ത് വിലകൊടുത്തും ബിജെപിയെ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കണമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രന്‍.
പാലക്കാട് നഗരസഭയിലെ പല വാർഡുകളിലും ഇടത് മുന്നണിയും യുഡിഎഫും ധാരണ ഉണ്ടാക്കിയിട്ടുണ്ട്. സംസ്ഥാന നേതൃത്വത്തിൻ്റെ അറിവോടെയാണ് ഇതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.