കാബൂളില്‍ രണ്ടു വനിതാ സുപ്രീംകോടതി ജഡ്ജിമാരെ വെടിവെച്ചു കൊന്നു

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Sunday, January 17, 2021

കാബൂള്‍: അഫ്ഗാനിലെ കാബൂളില്‍ രണ്ടു വനിതാ സുപ്രീംകോടതി ജഡ്ജിമാരെ വെടിവെച്ചു കൊന്നു. കോടതിയിലേക്കു വരുമ്ബള്‍ ഭീകരര്‍ ജഡ്ജിമാര്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

സര്‍ക്കാര്‍ വാഹനത്തില്‍ കോടതിയിലേക്കു പോകുന്നവഴിയായിരുന്നു ആക്രമണം. വെടിയേറ്റ ഉടന്‍തന്നെ ഇരുവരും മരിച്ചു. ആക്രമികളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. അഫ്ഗാനില്‍ 200-ല്‍ അധികം വനിതാ ജഡ്ജിമാരാണുള്ളത്. ഈ സംഭവം രാജ്യത്തെ ഞെട്ടിച്ചിരിക്കുന്നും ഉന്നതവൃത്തങ്ങള്‍ പ്രതികരിച്ചു.

×