കാബൂള്‍: തീവ്രാദ സംഘടനയായ ഐഎസ് തലവേദനയാണെന്നും എന്നാല്‍ ഭീഷണിയല്ലെന്നും താലിബാന്‍ സര്‍ക്കാര്‍. ഐഎസിനെ രാജ്യത്ത് നിന്ന് തുടച്ചുനീക്കുമെന്നും സാംസ്‌കാരിക ഉപമന്ത്രി സബീഹുല്ല മുജാഹിദ് പറഞ്ഞു.
/sathyam/media/post_attachments/4XKvdi63j9Iuwaz1AVko.jpg)
ഇസ്ലാമിക് സ്റ്റേറ്റ് രാജ്യത്തിന് ഭീഷണിയല്ല. എന്നാല്‍ ചില തലവേദനകള്‍ ഉണ്ടാക്കുന്നുണ്ടെന്നും ഇതിനെതിരെ സത്വരനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഒരിക്കലും അഫ്ഗാനിലെ ജനങ്ങള്‍ ഐഎസിനെ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐഎസ് രാജ്യത്തിന് വലിയ ഭീഷണിയാകുമെന്നാണ് രാഷ്ട്രീയ വിദഗ്ധരുടെ മുന്നറിയിപ്പ്. അതിനെ ചെറുത്തില്ലെങ്കില്‍ പ്രത്യാഘാതം വലുതായിരിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.