കാബൂളിലെ സ്‌ഫോടനം: യുഎസ് നടത്തിയ വ്യോമാക്രമണമെന്ന് സൂചന; ഒരു കുട്ടിയടക്കം രണ്ടു മരണം

New Update

publive-image

കാബൂൾ: അഫ്ഗാന്റെ തലസ്ഥാനമായ കാബൂളിലെ വിമാനത്താവളത്തിനു സമീപം വീണ്ടും സ്ഫോടനം. പാർപ്പിട മേഖലയിലാണ് റോക്കറ്റ് ആക്രമണം നടന്നത്. സംഭവത്തിൽ ഒരു കുട്ടിയടക്കം രണ്ടു പേർ മരിച്ചു. ഐഎസ്– ഖൊറസാനെ (ഐസ്– കെ) ലക്ഷ്യമിട്ട് യുഎസ് സൈനികർ നടത്തിയ ആക്രമണമാണെന്ന് യുഎസ് അധികൃതരെ ഉദ്ധരിച്ച് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

Advertisment

വീണ്ടും ഭീകരാക്രമണ സാധ്യതയുണ്ടെന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റ് മുന്നറിയിപ്പിന് തൊട്ടുപിന്നാലെയായിരുന്നു സ്‌ഫോടനം. അഫ്ഗാനിസ്താനില്‍ നിന്ന് യുഎസ് സൈന്യം പിന്‍വാങ്ങുന്നതിന്റെ സമയപരിധി അവസാനിക്കാനിരിക്കെയാണ് ആക്രണമെന്നതും ശ്രദ്ധേയമാണ്. വ്യാഴാഴ്ചയിലെ ഇരട്ട സ്‌ഫോടനത്തില്‍ 13 യുഎസ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

kabul Afghanistan
Advertisment