New Update
കാബൂൾ: കാബൂളിൽ വ്യാഴാഴ്ച ഉണ്ടായ നാല് സ്ഫോടനങ്ങളിൽ 103 പേർ മരിക്കുകയും 143 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Advertisment
വ്യാഴാഴ്ച വൈകുന്നേരം തിരക്കേറിയ കാബൂൾ വിമാനത്താവളത്തിന് പുറത്ത് നിന്ന് നിരവധി സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. കാബൂൾ എയർപോർട്ട് സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ പതിമൂന്ന് യുഎസ് സൈനികരും ഉള്‍പ്പെടുന്നു
കാബൂൾ വിമാനത്താവളത്തിന് പുറത്ത് നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തു.
കാബൂൾ എയർപോർട്ടിലെ തിരക്കേറിയ കവാടങ്ങളിൽ ആക്രമണം നടത്തിയ ചാവേർ ബോംബറുടെ ചിത്രവും സംഘടന പുറത്തുവിട്ടു.
GRAPHIC: Video shows the aftermath of #Kabul airport bombing. https://t.co/lzynpxITYO
— Ahmer Khan (@ahmermkhan) August 26, 2021
കാബൂൾ എയർപോർട്ടിൽ മിനിറ്റുകൾക്കുള്ളിൽ രണ്ട് സ്ഫോടനങ്ങൾ നടന്നപ്പോൾ, രണ്ട് സ്ഫോടനങ്ങൾ മണിക്കൂറുകൾക്ക് ശേഷം റിപ്പോർട്ട് ചെയ്യപ്പെട്ടു.